Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

ശബ്ദം എത്ര മനോഹരം. അരോചകമാകുന്നതെപ്പോൾ ..? ചില സദസ്സുകളിൽ കാണാം അമിത ശബ്ദം; മിതം വിട്ടത്... കഴിച്ച മീനിന്റെ മുള്ളും വാരിയെല്ലും വിഷയമാക്കും. പോയ ആശുപത്രി, മിണ്ടിയ നേതാവ്, കണ്ട സെലിബ്രിറ്റി... തീൻ മേശയിൽ പോലും ഒച്ചയോടൊപ്പം തുപ്പൽ ചീറ്റുന്നതെത്ര മോശം ! മട്ടും കെട്ടും ഭാവവും അത്യുത്സാഹവും കണ്ടാൽ തോന്നും ടിയാനെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ, ബാക്കിയുള്ളവർ കാക്കക്കൂട്ടം കണ്ട് വന്നവരെന്ന്. സംസാരവും അതിന്റെ വോള്യവും ആർക്കും നിയന്ത്രിക്കാം... കോടതിൽ, നിയമപാലക- കാര്യാലയത്തിൽ, .സി.യു വിനു മുന്നിൽ മിണ്ടാതിരിക്കാനും ശബ്ദം താഴ്ത്താനുംഅറിയാമല്ലോ. കഴുതയുടെ ശബ്ദം ഏറ്റവും മോശമെന്ന് മഹത്ഗ്രന്ഥം. അത് പഞ്ഞത് കഴുതയോടല്ല.

No comments: