Tuesday, January 5, 2016

ആലോചന

ആലോചന
*************** 
നമ്മുടെ പഞ്ചായത്തിൽ ജനാധിപത്യ കക്ഷികളുടെ സമവായം ഉണ്ടാകണമെങ്കിൽ
*************************************** 
ഇലക്ഷൻ പ്രഖ്യാപിച്ചു; അത് പറഞ്ഞ തിയ്യതി നടക്കും. ഒരു സംശയവും ഇല്ല. ജനാധിപത്യ കക്ഷികളുടെ ഇടയിൽ നടക്കേണ്ട ചിലതുണ്ട്. അതാണ് ഇനി പറയുന്നത്. എല്ലാർക്കും അറിയാം -കേരളം യു.ഡി. എഫ്. ഭരിക്കുന്നു. എൽ .ഡി. എഫ് പ്രതിപക്ഷത്ത്. നേട്ടങ്ങളും കോട്ടങ്ങളും അറിയാം. എവിടെ വീക്ക് എവിടെ സ്ട്രോങ്ങ്എന്നും അറിയാം. നാലഞ്ചു പത്രവും ടി.വി. അതിന്റെ ഇരട്ടിയും നാട്ടിൽ ഉണ്ട്. വായിക്കും; കാണും. നമുക്ക് അതിന്റെ ചർച്ച തൽക്കാലം മാറ്റി വെച്ച് ഇപ്പോൾ ആവശ്യമുള്ളതിനെ കുറിച്ച് സീരിയസ്സായി സംസാരിക്കാം. യു.ഡി. എഫ്.- എൽ .ഡി. എഫൊക്കെ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ നാട്ടുകാരെ പറഞ്ഞു ബോധിപ്പിക്കാം.. പഞ്ചായത്തിൽ ഒരു ഭരണ മാറ്റം വേണ്ടേ ? അതല്ലെങ്കിൽ ഒരു നല്ല പ്രതിപക്ഷമെങ്കിലും. ജനാധിപത്യ സംവിധാനത്തിൽ രണ്ടിലൊന്നു വളരെ ആവശ്യം. അതാണ് അഭികാമ്യവും. നമ്മുക്ക് ചെയ്യേണ്ടത്. സംസാരത്തിൽ കുറച്ചു നിയന്ത്രണം വേണം. പരസ്പര വിശ്വാസം വേണം ഇരു ജനാധിപത്യ കക്ഷികളിലും പരസ്പരം ഇഷ്ട്ടപെടുന്ന ആൾക്കാർ ഓരോ വാർഡിലും ഉണ്ടാകും. ചിലപ്പോൾ അവർ ഔദ്യോഗിക ഭാരവാഹികൾ ആയിരിക്കില്ല. അവരുടെ ഒരു ഇരുത്തം നടക്കട്ടെ. ആരുടെ വീട്ടിലായാലും സാരമില്ല. എല്ലാ പാര്ടിയിലും കാണും ഇങ്ങിനെയുള്ള സർവ്വ സമ്മതർ. അവർ പറഞ്ഞാൽ അതൊരു ഒന്നൊന്നര വാക്കായിരിക്കും. ഐക്യം തകരില്ല അവർ മുഖേന. ഏത് പഞ്ചായത്തിനു പോയാലും വിട്ടു വീഴ്ചയൊക്കെ അവർക്കുണ്ടാകും. സംസാരിക്കാൻ ഇരുന്നാൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുക. അത് റെക്കോർഡ്ചെയ്യാൻ തോന്നിപ്പോകും. മീറ്റിംഗ് കഴിയുന്നതിനു മുമ്പ് ഇങ്ങു അന്റാര്ട്ടിക്കയിൽ അത് എത്തും. ഒരു കാരണവശാലും മൊബൈൽ പിടിച്ചു ചര്ച്ചക്ക് ഇരിക്കരുത്. ആദ്യത്തെ നിബന്ധന. നാട്ടിൽ പല ഭാഗത്ത് നടക്കുന്ന അനാരോഗ്യകരമായ സംഭവങ്ങൾ, രാഷ്ട്രീയ അക്രമങ്ങൾ, ജനാധിപത്യ കക്ഷികൾ തമ്മിൽ നടന്ന അടി, ഇടി, തമ്മിൽ പോര്, ലുങ്കി ന്യൂസ്, അതിന്റെ ഫോട്ടോ, വോയിസ്, അവിടെന്നും ഇവിടെന്നും കേട്ട വർത്തമാനം ഒന്നും കേൾക്കരുത്; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്. ഇനി നടക്കുന്ന വിരുന്ന്, സദ്യ, കല്യാണം ...എല്ലാത്തിലും സൌകര്യപ്പെടുന്നവർ പ്രാദേശിക നേതാക്കളെ ക്ഷണിക്കുക. മനസ്സ് നിറഞ്ഞു സംസാരിക്കുക. ഒരു പഞ്ചായത്തിൽ ഒരു സമയം ഒരു പ്രസിഡണ്ട്‌; ഒരു പ്രതിപക്ഷ നേതാവ്. അങ്ങിനെയാണ് ബാക്കിയുള്ള എല്ലാ സ്ഥാന മാനങ്ങളും. എല്ലാ സ്ഥാനങ്ങളും ഊഴം വെച്ച് ഓരോ വർഷത്തിലും മാറി മാറി വഹിക്കാവുന്നതാണ്. അതോടെ പ്രശ്നം തീരും. എല്ലാവർക്കും ചാൻസും കിട്ടും. ഇപ്പോൾ അങ്ങിനെ ആരും കസേരക്ക് കടി പിടി കൂടുന്നവർ നമ്മുടെ പഞ്ചായത്തിൽ ഉണ്ടാകില്ല. സ്ഥാനമാനങ്ങൾ ആദരവിന്റെ ചിഹ്നങ്ങൾ മാത്രമാണല്ലോ. ജയിക്കാൻ പറ്റും എന്ന് തോന്നുന്ന സ്ഥാനാർഥികളെ എല്ലാരും തെരഞ്ഞെടുക്കുക. പുള്ളിക്ക് കാശ് കുറവുണ്ടാകാം. വീടും അൽപം ചെറുതാകാം. ചെറിയ എന്തെങ്കിലും ഏർപാട് ആകാം. അല്ലെങ്കിൽ നാട്ടിലെ നല്ല ഒരു ജനകീയനായ സമ്പന്നനാകാം. മത്സരിക്കാൻ നിന്നാൽ നാല് വോട്ട് നാം എതിർപാർടി അനുഭാവികളിൽ നിന്ന് ബാലറ്റ്പെട്ടിയിൽ വീഴണം. പാർടിയിൽ വലിയ ആളായിരിക്കും. പക്ഷെ, ജനകീയൻ ആയിരിക്കില്ല. പാർട്ടിക്ക് വേണ്ടി കടും വാശിക്കാരനായിരിക്കും. പ്ലീസ്, അവർ സ്ഥാനാർഥി ആകാൻ ദയവു ചെയ്ത് വാശി പിടിക്കരുത്. അവരവർക്ക് തന്നെ അറിയാം - ഞാൻ സ്ഥാനാർഥിയായാൽ അത്ര ക്ലച്ചു പിടിക്കില്ലെന്ന്. കൊളമല്ലാതെ നേർമ്പൈൽ ആകില്ലെന്ന് .. നിലവിലുള്ള സിറ്റിംഗ് സീറ്റുകളിൽ കൂടുതൽ സമയവും പണവും ചെലവഴിക്കാതെ ബാക്കി വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാവരെയും പരിഗണിക്കുക. ബാക്കി സീറ്റ് കിട്ടാൻ വേണ്ടിയാണ് പണി എടുക്കേണ്ടത്. സിറ്റിംഗ് സീറ്റിൽ ഉള്ള നേതാക്കളായിരിക്കും ആവശ്യമില്ലാത്ത ചർച്ച ചെയ്യുക. അത് നിർത്തുക. നാക്ക് കുറച്ചു കുറയ്ക്കുക. അതാണ്മൊത്തം പ്രശ്നം. പ്രവർത്തനത്തിൽ ശ്രദ്ധ. ഒന്ന് പറഞ്ഞു രണ്ടു കേട്ടാൽ ''തടിഎള്ക്ക്ന്ന'' ടീം അറിഞ്ഞു കൊണ്ട് മുൻ നിരയിൽ വരാതിരിക്കുക. ആരെങ്കിലും തോണ്ടിയാൽ, കമന്റ് പറഞ്ഞാൽ ക്ഷമിക്കുക. അതൊരു വലിയ വാർത്തയാക്കരുത്.ക്ഷമ ഉണ്ടെങ്കിൽ പകുതി ജയിച്ചു. ക്ഷമ ഉണ്ടോന്നാണ് നിഷ്പക്ഷമതികൾ നോക്കുക. ''ഓനെ നമ്പിയർണ്ടാ'' പറച്ചിൽ ഒഴിവാക്കുക. നമ്പാതെ പിന്നെ എങ്ങിനെ ഭായ് ഒരു ഐക്യം ഉണ്ടാക്കുക. നല്ല ഹോം വർക്ക് ചെയ്താൽ നല്ല പ്രതിപക്ഷമെങ്കിലും ആകാം. ഒന്ന്ട്രൈ ചെയ്. ആയെങ്ക് ഒരി കോയി ; പോയെങ്ക് ഒരി മുട്ടെ....ബമ്പും ബെലിയത്തണഉം കുനുഷ്ടും കുത്തിത്തിര്പ്പും മാറ്റി വെച്ച് ഒന്നിറങ്ങ്റോ . ജയിച്ചു ഒരു കൊല്ലമെങ്കിലും ഭരിക്ക്. വേണ്ടെങ്കിൽ കൂട്ട രാജി വെക്കാമല്ലൊ. അത് ഒരു ചെലവുള്ള ഏർപ്പാടുമല്ല. പഞ്ചായത്തും പരിസരത്തും പോയി അവിടെ കിട്ടുന്ന പത്തു മുക്കാലിന്റെ ആനുകൂല്യവും വാങ്ങി പത്തു കിലോ ഈട്ട് പൊടിയും മൽതൂത്തും അനഹർമായി കെട്ടിക്കൊണ്ടു വരുന്നവരെ പ്രത്യേകം കണ്ടു പറയുക, നല്ല മയത്തിൽ പറയുക - ''ഇച്ചാ, ഏട്ടാ , നിങ്ങക്ക് അത് ഞമ്മോഉം തരാം. ഈടെ കേട്ടേനെ ആടെ ചെല്ലിയർണ്ടാ....'' ************************* പഞ്ചായത്ത് ഭരണമാറ്റം ആഗ്രഹിക്കുന്ന ഒരു വോട്ടർ

No comments: