Tuesday, January 5, 2016

ചിന്താമൃതം

ചിന്താമൃതം

ചിലർ അങ്ങിനെ. വരും; ക്ഷണിക നേരം കൊണ്ട് കുരുവി കുഞ്ഞാകും; നമ്മുടെ മനസ്സിൽ കുഞ്ഞു ചിറകടിച്ച് പാറി കളിക്കും. തോളിൽ, മുതുകിൽ, കണ്മുമ്പിൽ, കണ്പിരിയത്ത് കാണാത്ത ചില്ലയിൽ അവ ഇരിക്കും. തൂവൽ സ്പർശത്തിനു അനിവർവചനീയമായ സുഖം... ഒരിക്കലും കുഞ്ഞു കുരുവി പാറി പോകരുതെന്ന് നാം വെറുതെ യാണെങ്കിലും ആഗ്രഹിക്കും. എത്ര വേഗത്തിലാണ്, നമ്മുടെ മനസ്സിലത്കൂടൊരുക്കുന്നത് ! ഒരിക്കൽ നാമറിയുന്നു - കൂട്ടുകരാൻ/ കൂട്ടുകാരി കൂട് വിട്ടു പാറിപോകാനുള്ള ഒരുക്കത്തിലാണെന്ന് വീണ്ടും വരും, അതുറപ്പാണ്; വീണ്ടും കണ്ടുമുട്ടും, അതുമുറപ്പ്. വിചാരം നടന്നു; വികാരം കിതച്ചോടി മുന്നിലെത്തി... നാമെപ്പോഴെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ട്; തീർച്ച കുരുവി ഇവരാകാം - നമ്മുടെ പൊന്നോമന, അല്ലെങ്കിൽ നമ്മുടെ പ്രിയതമ, പ്രിയപ്പെട്ടവൻ, ഉമ്മച്ചി, ഉപ്പ ... ഒരു വിരുന്നുകാരൻ .....അങ്ങിനെയങ്ങിനെ യാത്ര മൊഴി - കണ്ണീർ തുള്ളികൾ മാത്രം സംസാരിക്കുന്ന നിമിഷങ്ങൾ ഇത് വായിച്ചു തീർന്നപ്പൊഴും നിങ്ങളുടെ കണ്ണുകൾ സജലങ്ങളായിട്ടുണ്ട് The return makes one love the farewell. ഇത് ഫ്രഞ്ച് കവി ആല്ഫ്രെഡ്മസ്സറ്റ് പറഞ്ഞത്.

No comments: