Tuesday, January 5, 2016

നിരീക്ഷണം

കുറച്ചു തോട്ടിൻ കാര്യം 
- നിരീക്ഷണം ---
അസ്ലം മാവില 
************************************ 
''തും ബഹുത് കിസ്മത് വാലാ യാർ'' മല്ലു എന്നറിഞ്ഞാൽ അതല്ലാത്തവൻ മല്ലൂസിനോട് പറയുന്ന സ്ഥിരം ഡയലോഗ്. അപ്പോൾ മല്ലു : സഹിഹേ...ഹമ്രാ ....ഉഥർ...ബഹൂത് പാനിഹേ ...കസറാ നഹീ...അച്ചാ പാനീ... (കുഴികുത്തി നാലെണ്ണം മണ്ണിട്ട്മൂടി വെള്ളം കിട്ടാത്തവനും ഇത് വിടും
ആഗസ്ത് തീരാറായി; ചിങ്ങം തുടങ്ങി. ഇനി മഴയുടെ ശക്തിയും കുറയും. ചിന്നം പിന്നം മഴയാവാം ഉണ്ടാവുക. തുലാവർഷം മാത്രമാണ് ഇനി ഒരു അപവാദം. ഇപ്പോഴത്തെ കാലാവസ്ഥയെ പിന്നെ അങ്ങിനെ ഒന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല. ഇടവം പകുതിക്ക് തുടങ്ങിയാൽ ആറു മാസം മഴയെന്നൊക്കെ തുലാവർഷത്തെ കൂടി ഉള്പ്പെടുത്തിയാവാം പറയുന്നത്. നവംബർ മുതൽ ഫിബ്രവരിയാണ് നമുക്ക് തണുപ്പ്. പിന്നെ ഉഷ്ണം ആരംഭിക്കും. എല്ലാ നാട്ടിലും കാണും ഒരു കൈ തോട്; അല്ലെങ്കിൽ ചെറിയ ഒരു പുഴ. കൃഷി ഉള്ളിടത്തൊക്കെ ഇവ സംരക്ഷിക്കപ്പെടാറുമുണ്ട്. മഴ നിന്നാൽ പിന്നെ ചിറ കെട്ടാൻ തുടങ്ങും. അതാണ് ജൂണ്വരെ ചുറ്റുവട്ടത്തുള്ള കിണറുകളിലെ ഉറവ നില നിർത്തുന്നത്. അല്ലാതെ അവിടെന്നും ഇവിടെന്നും കൊണ്ട് വന്ന പണവും പണ്ടാരവുമല്ല. ഭൂമിയുടെ നനവ് കൂലി വാങ്ങാതെ പണിയെടുക്കുന്ന കൃഷിക്കാരുടെ ഭഗീരഥ പ്രയത്നം കൊണ്ട് നില നില്ക്കുന്നു. നിങ്ങൾ കണ്ടിട്ടുണ്ടോ- അതിരാവിലെ ബർമുഡയും കേറ്റി വലിച്ചു ചിറ കെട്ടുന്നവരെ നോക്കി പുച്ഛം കലർന്ന കമന്റും പാസാക്കി ''നിനക്കൊന്നും നേരം വെളുത്തില്ലെടോ , ഒരു കുഴൽ കിണർ കുത്തിക്കൂടെ'' എന്നൊക്കെ തമാശയ്ക്ക് കാര്യം പറഞ്ഞു ''തടിയൂരാൻ'' ഓടുന്ന ചില പോയത്തെക്കാരെ. എല്ലാ നാട്ടിലും കാണും ഇങ്ങിനെ കുറെ എണ്ണം. (അവിടെ ബർമുഡയും പുത്തൻപണക്കാരുമുണ്ടെങ്കിൽ.) അവനവന്റെ പറമ്പിലെ ''ഭൂമിക്ക്'' പോലും ദാഹ ജലം കൊടുക്കാതെ മുറ്റം കോണ്ക്രീറ്റ് ചെയ്തും കല്ല്പാകിയും ഭൂമിയുടെ അവകാശമായ കുടി വെള്ളം മുടക്കുന്ന ഇവർ, ആരായാലും ദയ പോലും അർഹിക്കുന്നില്ല. പുതിയ തലമുറയെങ്കിലും ഹലാക്കിന്റെ പാഠപുസ്തക കെട്ടുകൾ മാറ്റി വെച്ച് ആഴ്ചയിൽ ഒരിക്കൽ ജീവ ജലത്തെ കുറിച്ച് അറിയാൻ , അതിന്റെ സംരക്ഷണത്തെ കുറിച്ച് സംസാരിക്കാൻ ഒരു മണിക്കൂറെങ്കിലും തയ്യാറാകണം. നാട്ടിലുള്ള ആറും തോടും തോട്ടിങ്കരയും കൈപുഴയും കൈ നദിയും നില നിൽക്കണം; കോഴിയുടെ പപ്പും പൂടയും പ്ലാസ്റ്റിക്ക് കൊട്ടവും വട്ടിയും ഒന്നും ഇടാൻ പടച്ചോൻ ഉണ്ടാക്കി തന്ന ''ജങ്ക് ബിൻ'' അല്ലെന്ന് അവരും അറിയണം. അതിനുള്ള സാഹചര്യങ്ങൾ നാട്ടിലുള്ള വായനശാലകൾ, സാംസ്കാരിക കൂട്ടായ്മകൾ ഉണ്ടാക്കുക. ചിറ കെട്ടുന്നവനെ കയ്മെയ് മറന്നു സഹായിക്കാൻ, കച്ചറ ഇടുന്നവനോട് നിസ്സഹകരിക്കാൻ അവരെ പഠിപ്പിക്കുക. ***************************************************** ജയിച്ചോർക്ക് പ്രൈസും കൊടുത്ത് കൾക്കിന്നോർക്ക് ബാനറും കെട്ടി ജയിക്കാൻ മത്സരിക്കുന്നോർക്ക് കൊടിയും പൊന്തിച്ച്നാം ജന്മം തീർക്കുമ്പോൾ ഇതും കൂടി വേണ്ടേ ? ഇല്ലെങ്കിൽ തൊണ്ട വരണ്ടു ചട്ടിയും കുടുക്കയും കാറിന്റെ ഡിക്കിൽ വെച്ച് ''കുടിക്കാൻ പറ്റിയ വെള്ളം'' തേടി പോകേണ്ട ഗതികേട് അതി വിദൂരമല്ല. അല്ലെങ്കിൽ തന്നെ ഇപ്പോൾ പല കിണറിലും വെള്ളമല്ല ഉള്ളത്. ''വെള്ളെണ്ണ''യാണ്. സ്വകാര്യമായി അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു നോക്ക്- ചിര്ച്ചോളും, ജോനെങ്ങിനെ അറ്ന്ഞ്ഞേന്ന്.

No comments: