Tuesday, January 5, 2016

നിരീക്ഷണം


പ്രതിഷേധിക്കുക, പല്ലും നഖവും ഉപയോഗിച്ച്
ജന വാസ കേന്ദ്രത്തിൽ ഹലാക്ക് വേണ്ട പ്രതിഷേധിക്കേണ്ടത്, അതിന്റെ സമയത്താണ്. വാർഡ്മെമ്പർ പറഞ്ഞത് ഏറ്റവും നല്ല സമയമാണ്. ജനവാസ കേന്ദ്രത്തിൽ കൂടി കൊണ്ട് പോകുന്ന ഗ്യാസ് പൈപ്പ് ലൈൻ നമുക്ക് മാത്രമല്ല; വരും തലമുറക്ക് കൂടി ഭീഷണിയാണ്. അതേതു കൂപമന്ഡൂകങ്ങൾ ഞഞ്ഞമിഞ്ഞ പറഞ്ഞു ന്യായീകരിച്ചാലും . അളക്കാൻ വരുന്നവർ ശമ്പളം വാങ്ങുന്ന പണിക്കാരാണ്. അവരുടെ ബന്ധുക്കളാരും പ്രദേശത്തില്ല. ഉണ്ടെങ്കിൽ തന്നെ അവർക്കെന്ത്? അളക്കണം, ശമ്പളം വാങ്ങണം, പെൻഷൻ കിട്ടണം. അതിന്റെ കടപ്പാട് അവർ കാണിക്കും. അവർ എല്ലാ നുണയും പറഞ്ഞു ബോധ്യപ്പെടുത്തും. ഇപ്പോഴുള്ള വീടും കുടിയും കൂടാതെ , പടലയിൽ അടുത്ത പത്ത് വർഷത്തിനകം തിരിയാൻ പറ്റാത്ത വീടുകളാണു ഭാഗങ്ങളിൽ ഇനിയും വരിക എന്നത് എല്ലാവർക്കും അറിയാം. അന്യ നാട്ടിൽ പോയി തന്നെ കണ്ടിട്ട് ഒരു പ്രതിഷേ ധവും കാണാത്തപ്പോൾ, ''ബംബ്ലിച്ചിറ്റ്'' ചേര തന്റെ നാട്ടിലേക്ക് തിരിച്ചു പോയി പോലും. പകുതിയിൽ വെച്ച് മറ്റൊരു ചേരയെ കണ്ടപ്പോൾ പുള്ളി പറഞ്ഞത്രെ : ഞാൻ ആണുങ്ങളില്ലാത്ത നാട്ടിലേക്ക് പോയി വരുന്ന വഴിയാണ്. അങ്ങിനെ ആയിപ്പോകരുത്.
പ്രതിഷേധക്കാർക്ക് അഭിവാദ്യങ്ങൾ ഇതിന്റെ തുടക്കത്തിൽ മായിപ്പാടിയിൽ നടന്ന പ്രതിഷേധം അന്ന് വന്ന ഗൈൽ കങ്കാണികൾ കണ്ടതാണ്. അത് അവരുടെ പല വേദികളിലും ചർച്ച ആയിട്ടുണ്ടെന്ന് മാധ്യമം കാസർകോട് ജില്ലാ ലേഖകൻ പറഞ്ഞിട്ടുണ്ട്. എറണാകുളം കഴിഞ്ഞു പിന്നെ കേരളത്തിൽ പ്രതിഷേധം തുടങ്ങിയത് മധൂർ പഞ്ചായത്ത് ഭാഗത്ത് നിന്നാണ്. മായിപ്പാടി ട്രെയിനിംഗ് സ്കൂളിൽ അന്ന് ഗൈൽ ഏമാന്മാർ പുലിയെ പോലെ വന്നു എലിയെപ്പോലെ ''മണ്ടിയത്'' എല്ലാവർക്കുമറിയാം. ബഹു ജന പ്രക്ഷോഭത്തെ പേടിക്കാത്ത ഏത് സ്ഥാപനമാണ്ഉള്ളത് ? ഏത് ഭരണ കൂടം ? ഏത് കമ്പനിമൊയ്ളിലാമാർ ? ഗൈൽ മൊയ്ലാളിയും അളക്കാൻ വന്ന ഉഗ്റാണിയും ഇപ്പോൾ പുതിയ ആളുകളായിരിക്കും . ഇല്ലെങ്കിൽ പട്ല, മധൂർ, മായിപ്പാടി എന്ന്പ കേട്ടാൽ മുട്ട് വിറക്കും. പ്രതിഷേധക്കാർക്ക് അഭിവാദ്യങ്ങൾ ! അംഗവൈകല്യമില്ലാത്ത കയ്യും മെയ്യും കണ്ണും കാതും ഉണ്ടാകേണ്ട അടുത്ത തലമുറകൾക്ക് വേണ്ടിയാണ് നിങ്ങൾ മുഷ്ടി ചുരുട്ടിയത്. അവരെ ഓടിച്ചു വിട്ടത്. വരും തലമുറകൾ നിങ്ങളെ നന്ദിയോടെ ഓർക്കും, തീർച്ച. പ്രതിഷേധം നിർത്താനുള്ളതല്ല, കാരണം, ശവ ദാഹികൾ ഇനിയും വരും, വിവിധ വേഷത്തിൽ, ജാഗ്രത !
"തോണ്ടാം, തോൽപ്പിക്കാനാകില്ല" ഇരകളോടൊപ്പം, ഞാനും എന്റെ പ്രാർഥനയും ഓർമ്മ വെച്ച നാൾമുതൽ എന്റെ കൂട്ടുകാരും ഗ്രാമീണവാസികളും നൽകിയ ഊർജ്ജവും ഉശിരും അറിവും തിരിച്ചറിവും എല്ലാം അവർക്കൊപ്പം... ജീവിക്കുന്ന ഇരകൾ ക്കൊപ്പം... കെട്ടു വേഷങ്ങളുടെ ലോകത്തേക്ക് പെറ്റുവീഴാൻ കാത്തിരിക്കുന്ന ഗർഭസ്ഥ ശിശുക്കൾക്കൊപ്പം, നമുക്ക് പ്രാർഥിക്കാൻ, നമ്മുടെ അപദാനം പറയാൻ, നന്മ ചെയ്യാൻ ഇവിടെ നിലനിൽക്കേണ്ട വരും തലമുറകൾക്കൊപ്പം


No comments: