Tuesday, January 5, 2016

കുട്ടിക്കാല കുസൃതികൾ

പണ്ടൊക്കെ നമ്മുടെ നാട്ടിൽ മിക്ക വീട്ടിലും ചാണക മൊസയ്ക് ഇടാൻ കെട്ട ബട്ട്രിയുടെ കരി ഉപയോഗിക്കും. ബട്ട്രി ഉപയോഗ ശൂന്യമായാൽ ‘’ചീഞ്ഞീ’’ന്നാണ് പറയാറ്. ഒരു കളറൊക്കെ കിട്ടാൻ ബട്ട്രി മിക്സിംഗ് ടെക്നോളജി നമ്മുടെ പെണ്ണുങ്ങൾക്ക് എവിടെന്നോ ഒരു പട്ടത്തി പറഞ്ഞു കൊടുത്ത രഹസ്യം പോലും. ഐഡിയ സൂപ്പർ ആണ്കന്നുകാലി-കാഷ്ടാഭിഷേകം; മണ്ണ് പാറാതിരിക്കാൻ ഒരുത്തമ പാരമ്പര്യ ഉപായം. ഈടും നിൽക്കും. വാസനയും കുറഞ്ഞു കിട്ടും. വല്ലപ്പോഴും ക്ലാസ്സിൽ സൗകു-കുൽസുമാർ ചാണകം വാസനിച്ചാൽ കട്ടായം - പുള്ളിയുടെ വീട്ടിൽ തലേ ദിവസം ഒരു ചാണക-ചാന്തഭിഷേകം നടന്നിട്ടുണ്ടെന്ന്. എങ്ങിനെ കുളിച്ചാലും കുറച്ചൊക്കെ മണം ഉണ്ടാകുമല്ലോ. പശുവിന്റെ കാഷ്ടം ‘’നഗീസിൽ’’ പെടുത്താത്തത് കൊണ്ട് അന്നതൊന്നും അത്ര പ്രശ്നമുള്ള കാര്യമല്ലായിരുന്നു. ഇതൊക്കെ പുരാതന ഹൈന്ദവ കാർഷിക സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. നിലം സിമന്റിടാത്ത ഹൈന്ദവ വീടും മുറ്റങ്ങളും ഇതൊക്കെ ഇന്നും സർവ്വ സാധാരണമാണ്. ഒരു സൌകുനെ അറിയാം. പഹയനു അവന്റെ ഉമ്മ ഉറങ്ങാൻ പായ കേക്കോട്ടു ഇട്ടു കൊടുക്കും. പുള്ളി ഉറങ്ങി എണീക്കുന്നത് പത്തു പതിനഞ്ചു ഉരുളൽ കഴിഞ്ഞ് പടിഞ്ഞാറ് ഭാഗത്തായിരിക്കും. ഒന്നൊന്നര ശയനാസനവിദഗ്ദ്ധൻ.
''കു-ക്കാ-കു-കണ്ണുകളി'' നാളെ.... മാവിലേയന്റെ നാലാം ലക്കം . . പണ്ടൊക്കെ നമ്മുടെ നാട്ടിൽ മിക്ക വീട്ടിലും ചാണക മൊസയ്ക് ഇടാൻ കെട്ട ബട്ട്രിയുടെ കരി ഉപയോഗിക്കും. ബട്ട്രി ഉപയോഗ ശൂന്യമായാൽ ‘’ചീഞ്ഞീ’’ന്നാണ് പറയാറ്. ഒരു കളറൊക്കെ കിട്ടാൻ ബട്ട്രി മിക്സിംഗ് ടെക്നോളജി നമ്മുടെ പെണ്ണുങ്ങൾക്ക് എവിടെന്നോ ഒരു പട്ടത്തി പറഞ്ഞു കൊടുത്ത രഹസ്യം പോലും. ഐഡിയ സൂപ്പർ ആണ്കന്നുകാലി-കാഷ്ടാഭിഷേകം; മണ്ണ് പാറാതിരിക്കാൻ ഒരുത്തമ പാരമ്പര്യ ഉപായം. ഈടും നിൽക്കും. വാസനയും കുറഞ്ഞു കിട്ടും. വല്ലപ്പോഴും ക്ലാസ്സിൽ സൗകു-കുൽസുമാർ ചാണകം വാസനിച്ചാൽ കട്ടായം - പുള്ളിയുടെ വീട്ടിൽ തലേ ദിവസം ഒരു ചാണക-ചാന്തഭിഷേകം നടന്നിട്ടുണ്ടെന്ന്. എങ്ങിനെ കുളിച്ചാലും കുറച്ചൊക്കെ മണം ഉണ്ടാകുമല്ലോ. പശുവിന്റെ കാഷ്ടം ‘’നഗീസിൽ’’ പെടുത്താത്തത് കൊണ്ട് അന്നതൊന്നും അത്ര പ്രശ്നമുള്ള കാര്യമല്ലായിരുന്നു. ഇതൊക്കെ പുരാതന ഹൈന്ദവ കാർഷിക സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. നിലം സിമന്റിടാത്ത ഹൈന്ദവ വീടും മുറ്റങ്ങളും ഇതൊക്കെ ഇന്നും സർവ്വ സാധാരണമാണ്. ഒരു സൌകുനെ അറിയാം. പഹയനു അവന്റെ ഉമ്മ ഉറങ്ങാൻ പായ കേക്കോട്ടു ഇട്ടു കൊടുക്കും. പുള്ളി ഉറങ്ങി എണീക്കുന്നത് പത്തു പതിനഞ്ചു ഉരുളൽ കഴിഞ്ഞ് പടിഞ്ഞാറ് ഭാഗത്തായിരിക്കും. ഒന്നൊന്നര ശയനാസനവിദഗ്ദ്ധൻ.
08/27/2015 12:31PM

റട്ട്, ബട്ട്ര്, ബട്ട്രി, പട്ട്ര് ഇതൊക്കെ അന്ന് ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചിരുന്ന പദങ്ങളായിരുന്നു. അതിൽ നിന്ന് ഇപ്പോൾ ബട്ട്രി എടുക്കാം. ചൂട്ട കത്തിച്ചു കൊണ്ട് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നട്ടിനടുന്ന പെണ്ണുങ്ങൾ കറ്റ തലയിൽ പേറി, മുറ്റത്തിട്ടു, മെതിയും കഴിഞ്ഞു പോകുമ്പോൾ ചിലപ്പോൾ രാത്രി ഏറെ വൈകും. കൂലി കുറവായത് കൊണ്ട് കൂടിയാണ് അന്ന് പെണ്ണുങ്ങളെ പണിക്കു വിളിച്ചിരുന്നത്.; പെണ്ണുങ്ങൾക്ക് അങ്ങിനെ കൂലി കുറച്ചു കൊടുക്കാൻ കിതാബിൽ പറഞ്ഞിട്ടുണ്ടോന്നു എന്നോട് ചോദിക്കരുത്. (സ്വത്ത് രണ്ടിൽ ഒന്നാണല്ലോ; അങ്ങിനെ തെറ്റിദ്ധരിച്ചതാവാം). ഇവർ രാത്രി പണിയൊക്കെ കഴിഞ്ഞു പോകുമ്പോൾ കയ്യിൽ ഒരു ചൂട്ടയുണ്ടാകും. ഉണക്ക് തെങ്ങോല; ഇല്ലെങ്കിൽ പാണ്-ല്; അതുമില്ലെങ്കിൽ സോഗെ. അതിന്റെ കാലം കഴിഞ്ഞാണ് ടോർച്-ലൈറ്റ് വരുന്നത്-ഞെക്ക് വിളക്ക്. ഉപ്പാന്റെ അടുത്തുള്ളത് 3 കണ്ടത്തിന്റെ ടോർച്. ഉപ്പ രാത്രി വന്നാൽ അത് ഒരു കാൽ മുടന്തുള്ള സമ ചതുരാകൃതിയിലുള്ള ടേബിളിൽ വെക്കും. പിന്നെ ഉറങ്ങാൻ കിടക്കുമ്പോൾ ഉപ്പ കട്ടിലിന്റെ ചാരത്തുള്ള ജനലിന്റെ ഭാഗത്തായി വെക്കും. സുബഹിക്ക് ഉപ്പ പള്ളിക്ക് പോകുമ്പോഴായിരുക്കും ഞങ്ങൾ പാത്തും പതുങ്ങിയും അതെടുത്ത് ഞെക്കി നോക്കുക. ഒരു ദിവസം കയ്യിന്ന് വീണു പൊട്ടി. ഞാനൊക്കെ ആയിരുന്നെങ്കിൽ സമീ, നിന്നെ എപ്പോൾ അടിച്ചു എന്ന് പറഞ്ഞാൽ മതി. ഉപ്പ ഞങ്ങളോട് പകരം വീട്ടിയത് അതാരാണ് ചെയ്തതെന്ന് ചോദിക്കുക പോലും ചെയ്യാതെയായിരുന്നു. കുറെ കാലം ചില്ല് പൊട്ടിയ ടോർച് ഉപ്പ അങ്ങിനെ തന്നെ ഉപയോഗിച്ചു. ഒരിക്കലും ഉപ്പാന്റെ ടോർച്ചിൽ ഫുൾ ലൈറ്റ് കണ്ടിരുന്നില്ല. അതിന്റെ കാരണം പിന്നീടാണ് അറിഞ്ഞത്. വെളിച്ചം വളരെ മങ്ങിയെന്നു തോന്നിയാൽ മാത്രം ഉപ്പ അതിന്റെ പിന്നിലെ അടപ്പ് മാറ്റി ഏറ്റവും വീക്കായ ബട്ട്രി എടുക്കും. എന്നിട്ട് പുതിയ ഒന്ന് ഇടും. (സെൽ എന്നാണു ശരിക്കുള്ള പേരെന്നും, ബാറ്ററി എന്നത് ഒന്നിൽ കൂടുതൽ ഉള്ള സെറ്റപ്പാണെന്നും ഉപ്പ തന്നെയാണ് പിന്നീട്പറഞ്ഞു തന്നത്). ഇഷാക്ക് പള്ളി പോകുമ്പോൾ ചില കാരണവൻമാരുടെ കയ്യിൽ ടോർച്ചു കാണും. കുറച്ചു പേർ അവരെ പിന്നാലെ നടക്കും. ഉമ്മമാർ വാതിലും തുറന്നു പിള്ളേരെ ഇഷാക്ക് കുട്ടികളൊക്കെ ദൂരേന്നു ഒരു ടോർച്ച് കാണുന്നത് നിൽക്കും. അവരെ കൂടെ നമ്മളും അണി ചേരും. ചില കാരണവൻമാർ പള്ളിയ്ക്ക് എത്തുമ്പോൾ പത്ത് പതിനഞ്ചെണ്ണം ഉണ്ടാകും ഒരു ജാഥ പോലെ. അന്ന് കിട്ടിയ മീനും അതിന്റെ പോരിശയും മറ്റൊക്കെയായിരിക്കും കാരണവന്മാരുടെ സംസാരം. അന്ന് മൊത്തം തോടല്ലേ. ചില ഇന്റരസ്റ്റിങ്ങ് സബ്ജെക്റ്റ് വരുമ്പോൾ അത് കേൾക്കാൻ പിള്ളേർ ഓവർടെയ്ക്ക് ചെയ്യും. കാരണവന്മാരുടെ സംസാരവും സീരിയൽ പോലെയാണ് - നല്ല മൂർത്തത്തിൽ പറച്ചിൽ നിർത്തി ബാക്കി പള്ളിന്നു ഇറങ്ങി വരുമ്പോൾ പറയാൻ വേണ്ടി ബാക്കി വെക്കും. പിന്നെ പിള്ളമ്മാർ പോകുമ്പോൾ ഫസ്റ്റ് നിൽക്കാൻ തിരക്ക് കൂടും. ഒരു ഹരത്തിൽ ഉള്ള കഥ കേൾക്കാൻ തിരക്ക് കൂട്ടി, ഒരു സൗകു എന്റെ വീട്ടിന്റെ കുറച്ചു മുമ്പുള്ള ''ഇട്ടക്കെണിക്ക് ബൂണ്'' വലിയ അനർത്തായി. അവനെ പൊക്കിയെടുക്കാൻ കുറെ പാട് പെട്ടു എല്ലാരും. സൗകൂന് വീണ ബേജാറല്ല; ഇച്ച സ്റ്റോറി നിർത്തിയത്തിലാണ്. വീണാൽ ഇപ്പോഴൊക്കെ തടവലല്ലേ പണി. അന്ന് ആദ്യം അടിയാണ്. പേടി പോകാനാണ് പോലും അടി കഷായം. പുറത്തേക്ക് അടിച്ച് ഒരു ഡയലോഗും കാച്ചണം - ''പേട്ചയാ''. അതൊരു ''ഡർ നികാൽനാ'' കോർസ് ആണ്. അന്ന് ഇട്ടക്കണിക്ക് വീണ പാവം സൌകൂന് അടി ഹോൾസൈലായിട്ടാണ് കിട്ടിയത്. ശരിക്കും പഞ്ഞിക്കിടലായിപ്പോയി. ഞാനും എന്റെ വകയായി ഒന്ന് കൊടുത്തു. അന്നൊക്കെ ബട്ട്രി ഇന്നത്തെ പോലെ വെൽ പ്രൊട്ടക്റ്റഡ് ബോഡിയല്ല. മൂന്ന് തരം കവറുണ്ട്; വെള്ള, നീല, ചെമപ്പ്. അതും കടലാസ്. എവറെഡി എന്ന എഴുത്തിനു താഴെ ഒരു കറുത്ത പൂച്ച തിരിഞ്ഞു നോക്കി ഓടുന്ന ചിത്രം. പൂച്ച കണ്ടാലൊരു ജിം. അതിന്റെ വാല് ഒരു മാതിരി ഇപോഴത്തെ പുള്ളാരുടെ ജെല്ല് തേച്ച് ഷോക്കടിപ്പിച്ച മുടി പോലെ. സിങ്ക് കൊണ്ടുള്ള സംരക്ഷണം. ഇതിന്റെ പേര് തന്നെ സിങ്ക്-കാർബണ് ബാറ്ററി എന്നാണ്. ചരിത്രം പറഞ്ഞാൽ വായനക്ക് മടുപ്പ് വരും. പണ്ട് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യും, എന്നിട്ട് എവറഡി ഇൻഡസ്ട്രീസ് നാട്ടിൽ മറിച്ചു വിൽക്കും. ഒരു നിവൃത്തി ആയപ്പോൾ നാട്ടിൽ ഉൽപാദനം തുടങ്ങി. അമോണിയം ക്ളോറൈഡ്, പ്ലാസ്റ്റെർ ഓഫ് പാരിസിൽ മിക്സ് ചെയ്തു കുറച്ചു സിങ്ക്ക്ളോറൈഡും കൂട്ടികുഴച്ച് ഉണ്ടാക്കി രണ്ടു തലയിലും ആനോഡും കാതൊഡും ഫിറ്റ് ചെയ്ത് ഉണ്ടാക്കുന്നതാണ് ഒണ്ക്ക് ബട്ട്രി (ഡ്രൈ സെൽ). ഇതൊക്കെ ആരാ നോക്കുന്നത്? കെട്ട സാധനം കയ്യിൽ കിട്ടിയാൽ നല്ല ഒരു കൊട്ടക്കല്ല് എടുത്ത് പൊട്ടിക്കും-വെറുതെ. അതിൽ നിറയെ കുറെ കറുത്ത പൊടി കാണും. പണ്ടൊക്കെ നമ്മുടെ നാട്ടിൽ മിക്ക വീട്ടിലും ചാണക മൊസയ്ക് ഇടാൻ കെട്ട ബട്ട്രിയുടെ കരി ഉപയോഗിക്കും. ബട്ട്രി ഉപയോഗ ശൂന്യമായാൽ ‘’ചീഞ്ഞീ’’ന്നാണ് പറയാറ്. ഒരു കളറൊക്കെ കിട്ടാൻ ബട്ട്രി മിക്സിംഗ് ടെക്നോളജി നമ്മുടെ പെണ്ണുങ്ങൾക്ക് എവിടെന്നോ ഒരു പട്ടത്തി പറഞ്ഞു കൊടുത്ത രഹസ്യം പോലും. ഐഡിയ സൂപ്പർ ആണ്കന്നുകാലി-കാഷ്ടാഭിഷേകം; മണ്ണ് പാറാതിരിക്കാൻ ഒരുത്തമ പാരമ്പര്യ ഉപായം. ഈടും നിൽക്കും. വാസനയും കുറഞ്ഞു കിട്ടും. വല്ലപ്പോഴും ക്ലാസ്സിൽ സൗകു-കുൽസുമാർ ചാണകം വാസനിച്ചാൽ കട്ടായം - പുള്ളിയുടെ വീട്ടിൽ തലേ ദിവസം ഒരു ചാണക-ചാന്തഭിഷേകം നടന്നിട്ടുണ്ടെന്ന്. എങ്ങിനെ കുളിച്ചാലും കുറച്ചൊക്കെ മണം ഉണ്ടാകുമല്ലോ. പശുവിന്റെ കാഷ്ടം ‘’നഗീസിൽ’’ പെടുത്താത്തത് കൊണ്ട് അന്നതൊന്നും അത്ര പ്രശ്നമുള്ള കാര്യമല്ലായിരുന്നു. ഇതൊക്കെ പുരാതന ഹൈന്ദവ കാർഷിക സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. നിലം സിമന്റിടാത്ത ഹൈന്ദവ വീടും മുറ്റങ്ങളും ഇതൊക്കെ ഇന്നും സർവ്വ സാധാരണമാണ്. ഒരു സൌകുനെ അറിയാം. പഹയനു അവന്റെ ഉമ്മ ഉറങ്ങാൻ പായ കേക്കോട്ടു ഇട്ടു കൊടുക്കും. പുള്ളി ഉറങ്ങി എണീക്കുന്നത് പത്തു പതിനഞ്ചു ഉരുളൽ കഴിഞ്ഞ് പടിഞ്ഞാറ് ഭാഗത്തായിരിക്കും. ഒന്നൊന്നര ശയനാസനവിദഗ്ദ്ധൻ. ഞാൻ അതിരാവിലെ എന്റെ നോട്ട് വാങ്ങാൻ കുറെ നടന്നു പോയതാണ് സൌകുന്റെ വീട്ടിലേക്ക് (അന്നൊക്കെ അതിരാവിലെ എന്ന് പറഞ്ഞാൽ എട്ടു-എട്ടര മണി. സുബഹി നിസ്കാരമൊക്കെ മിക്ക പയ്യൻസിനും ആറര-ഏഴൊക്കെയാണ്). ഞാൻ അവിടെ എത്തിയപ്പോൾ പുള്ളി കൊട്ടിലിൽ ഉറങ്ങുന്നു. നമ്മൾ പാടത്ത് വെള്ളം തൊട്ടടുത്ത പാടത്തേക്ക് പോകാതിരിക്കാൻ കുറച്ചു ഹൈറ്റിൽ മണ്തിട്ട ഉണ്ടാക്കില്ലേ? അത് പോലെ അഞ്ചെട്ടു ഗോണി ചുരുട്ടി വലിയ ബ്ലോക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഒരു കാൽ എന്നിട്ടും ഇവൻ ഇതിന്റെ പുറത്തേക്ക് കേറ്റി വെച്ചിട്ടുണ്ട്. ഉരുണ്ട് ചാടിക്കടക്കാൻ അവൻ ഉറക്കത്തിൽ ഒരു വിഫല ശ്രമം നടത്തി പരാജയപെട്ട എല്ലാ ലക്ഷണവും ഉണ്ട്. ബണ്ട് കെട്ടൽ മിക്ക വീടുകളിലും സാധാരണമാണ്. മാമ്പഴക്കാലമായാലാണ് എന്റെ വീട്ടിൽ ബണ്ട് കെട്ടൽ. സ്വപ്നത്തിൽ മാങ്ങ വീഴുന്നത് കാണും. അപ്പോൾ അത് ഉറക്കത്തിൽ നുഴഞ്ഞു പെറുക്കാൻ വേണ്ടിയാണ് ശവാസനം. അത് ഒരു തലക്കന്നു ഉരുണ്ടാൽ മന്തിട്ടയിലാണ് ഇടിച്ചു എന്റെ ഒരു തോന്നൽ നമ്മുടെ സൗകു, മാങ്ങ പെറുക്കാൻ അന്ന് മതിൽ ചാടുന്നതായിരിക്കും ഞാൻ കണ്ടത്. ഉറക്കത്തിൽ പറയുന്ന പിച്ചും പേയും കേട്ടാണ് പാവം ഉമ്മമാർ ഇവൻ എന്തിനുള്ള ശ്രമമെന്ന് ഊഹിച്ചെടുക്കുക.

സമീ, എന്റെ ഉറക്കപ്പിച്ചും ഉറക്കത്തിൽ നടത്തവും എഴുതാൻ തുടങ്ങിയാൽ പിന്നെ അത് തന്നെ ഒന്നൊന്നര വാള്യം ഉണ്ടാകും. ''എന്റെ ഉറക്കത്തിൽ നടത്തം-കാലഘട്ടങ്ങളിലൂടെ'' എന്ന ഒരു ടൈറ്റിലിൽ നല്ലൊരു റെഫറൻസ് ഗ്രന്ഥം എഴുതിയാലോ എന്ന് ആലോചനയും ഉണ്ട്. ഉസ്താദായി പഠിച്ചു ഇവിടെ ഒരു ഹോട്ടലിൽ ഉസ്താദായി സേവനം ചെയ്യുന്ന സുഹൃത്ത് അൻസൽ പറയുന്നത് പോലെ - ''അതവിടെ ഇരിക്കട്ടെ''. നേരത്തെ പരാമർശിച്ച ബാറ്ററി പന്ത്രണ്ടിന്റെ ഒരു ബോക്സായിട്ടാണ് വരുന്നത്. നല്ല ഹുർമത്തുള്ള ബോക്സ്‌. ഇതൊന്നു കിട്ടാൻ പലരും അന്ന് നാട്ടിൽ ബാറ്ററി വില്ക്കുന്ന കടയ്ക്ക് മുന്നിൽ പലരും തല ചൊറിഞ്ഞ് നിൽക്കും. കടയുടെ ചുറ്റും ഒന്ന് കറങ്ങി നോക്കും. ഓരോ അന്ധ വിശ്വാസം. നാട്ടാരെ പിള്ളേർ എടുത്തോട്ടെ എന്ന് കരുതി കടക്കാർ രാത്രി ബാറ്ററിയൊക്കെ പുറത്തെടുത്ത് ഇതിന്റെ ബോക്സ് പുറത്തേക്കെറിയുമെന്ന് കരുതുന്നത് തന്നെ ബോളത്തരമല്ലേ ? എവിടെ എറിയാൻ ? ഇത് ചെറിയ കടക്കാർ തന്നെ വലിയ കടക്കാരോട് മുൻകൂട്ടി ബുക്ക് ചെയ്ത് പേഞ്ഞിറ്റ് വാങ്ങി കൊണ്ട് പോകുന്ന സാധനമാണ്. അതിനു അവർ തന്നെ കടിപിടി. ബാറ്ററി പെട്ടി ഇവിടെ പറയാൻ കാരണം - ചിലർ അതിനെ ചെറിയ സൂപ്പർമാർക്കറ്റ് ആയി ഉപയോഗിച്ചിരുന്നു. നമ്മുടെ സ്കൂളിലെ പിള്ളേരാണ് പ്രധാന കസ്റ്റമർസ്. ഓരോ ക്ലാസ്സിലും ഒരു ''പെട്ടി''ക്കടക്കാരൻ ഉണ്ടാകും. ആദ്യം സ്കൂളിൽ ഒരു സൌകു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ കച്ചോടത്തിന്റെ ഐഡിയ പഠിച്ചു ചിലർ സ്വന്തമായി തുടങ്ങും. ഒരു പ്രാവശ്യം ഒരു കുൽസു ഉണ്ട് ഒരു സൌകുനെ ഹെൽപ് ചെയ്യുന്നു. ഞാൻ ചോദിച്ചു : എന്നിന്ന്റോളെ... കുൽസു : എന്റെയും പൈസ ഇണ്ട് - ഈല് . പെണ്ണ് പെട്ടിക്കച്ചവടത്തിൽ കൂറ്. മാഷന്മാർ മിന്നൽ സെർച്ച് നടത്തിയാൽ പെട്ടിക്കച്ചോടക്കാരുടെ ആപ്പ് പൂട്ടും. പെണ്പിള്ളേരെ ചിലർ കച്ചോടത്തിനു പാർട്നർ ആക്കാൻ വേറൊരു കിടിലൻ തന്ത്രമുണ്ട്. മാഷന്മാർ മിന്നൽ പരിശോധന തുടങ്ങിയാൽ ഉടനെ ''സൂപ്പർമാർക്കറ്റ്'' മഹതിയുടെ കയ്യിൽ ഏൽപ്പിക്കും. പെണ്പിള്ളേരോടോന്നും കളിക്കാൻ പിടിച്ചു പറിക്കാർ നില്ക്കില്ല. ഒരു ദയയും ഇല്ലാതെ തട്ടിപ്പറിച്ചുകൊണ്ടാണ് മാഷമ്മാർ പോവുക. പിന്നെ തിരിച്ചു കൊടുക്കൽ ഏർപ്പാട് ഇല്ല. എനിക്ക് തോന്നുന്നത് അന്നൊക്കെ സ്റ്റാഫ് റൂമിൽ വൈകുന്നേരത്തെ സ്ഥിരം ''കടി'' തന്നെ പാവം പയ്യമ്മാരുടെ കയ്യിന്നു പട്ടാപകൽ മോഷ്ടിച്ച ക്രാക്കെര്സ് ആണെന്നാണ്‌..; ഒരു മേയ്തീൻ മാഷുണ്ടായിരുന്നു. ഇയാളാണ് ചെറുകിട കച്ചോടക്കാരെ പിടിച്ചു പറിച്ചു പുട്ടടിക്കുന്ന സാർ . ഇത് കഴിച്ചാൽ പിള്ളേരെ വയറു കേടാകുമത്രെ. നമ്മുടെ നാട്ടിലെ സകല കടകളിലും ഇത് തന്നെയാണ് വിൽക്കുന്നതെന്നു ആർക്കാണ് അറിയാത്തത് ? ചില പിള്ളേരെ ഓര്മ്മ ഉണ്ട്. ''പെട്ടി''കച്ചോടക്കാരുടെ കൂടെ വെറുതെ നടക്കും. പശുവിന്റെ പുറത്ത് ഒരു കാക്കയെ ഇപ്പോഴും കാണാറില്ലേ - അത് പോലെ. എന്തെങ്കിലും കാര്യമുണ്ടോ? വിൽക്കാൻ പറ്റാത്ത പൊടിഞ്ഞ ഒരു കഷ്ണം തേൻചക്കിളി പോലും തോയിയോക്ക് കൊടുക്കില്ല. എന്നാലും ഒരു ''ആസ''ക്ക് പിന്നാലെ നടക്കും. ''എതർന്റെ കചോടായീന്ന് സൌകൂ'', ''കട്ടായി എത്ര ബാക്കി ഇണ്ട് ?'' ''അച്ചാർ നല്ല പാങ്ങ്ണ്ടാഉം അല്ലേ '' ഇങ്ങിനെ ഓരോന്ന് ചോദിച്ചു കൊണ്ടും പിള്ളേർ വലിച്ചെറിഞ്ഞ പല്ലിന്റിടയിൽ കുടുങ്ങുന്ന ''അരുൽജോതി''യുടെ കടലാസ് നക്കിയും ..... പിന്നെ പാവങ്ങൾ ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായാൽ ഉടനെ മേയ്തീൻ മാഷെ അടുത്ത് പോയി - ഒരു പരാതി പറച്ചിൽ. ''മാസേ ...മാസേ.... നാലാം ഗ്ലാസ്സിലെ കുൽസു , അഞ്ചാം ഗ്ലാസ്സിലെ സൌകൂന്റെര്ത്ത്ന്ന് കാറുയ്ക്ക്ന്നെ കട്ടായി തുന്ന്റ്റ് ബാറ്റൊന്പലം... ഇന്ന് സാലക്ക് ബന്നിറ്റാ ..." കാലി ചായയും പിടിച്ചു ഒരു ബിസ്കറ്റ് കഷ്ണം കിട്ടാൻ അമ്മിണി ടീച്ചറുടെ പിന്നാലെ കൂടി പരാജയപ്പെട്ട മേയ്തീൻ മാഷ്ക്ക് ലോട്ടറി അടിച്ച സന്തോഷത്തിൽ ഒരു റെയ്ഡ്. എല്ലാം അതോടെ തീർന്ന് കിട്ടും. മേയ്തീൻ മാഷ്സ്റ്റാഫ് റൂമിൽ തെന്ച്ചക്കിളിയും കൂട്ടി ചായ മോന്തുമ്പോൾ കുറെ മാഷന്മാർ കമന്റും - ''പാവം പിള്ളാരുടെ അടുത്ത് നിന്ന് തട്ടിപ്പറിച്ചു ഇങ്ങിനെ തിന്നാൽ വയറു കേടാവും മാഷേ... '' അത് പങ്കിട്ടു കഴിക്കാൻ തുടങ്ങുന്നതോടെ സ്റ്റാഫ് റൂമിൽ മൊത്തം ''പിള്ളേർ പഠിക്കാൻ വരുന്നതല്ലേ..ബിസിനസ് ചെയ്യാനാണോ ..മാഷ്ചെയ്തത് നല്ല കാര്യാണ്..'' ഇതും പറഞ്ഞു മേയ്തീൻ മാഷിനു ഗുഡ് സെര്ടിഫിക്കറ്റ്.

No comments: